നിര്‍ഭയ കേസ്: വിനയ്​ ശര്‍മ​ സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്​ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ നാലു പ്രതികളിലൊരാളായ വിനയ്​ ശര്‍മ​ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്​ട്രപതി തള്ളി. വെള്ളിയാഴ്​ച രാത്രിയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്​ട്രപതിക്ക്​ ഹരജി കൈമാറിയത്​.

ദയാഹര്‍ജിക്കൊപ്പം അത്​ തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു​. ദയാഹരജി തള്ളണമെന്ന ശിപാര്‍​ശയോടെയാണ്​ ഡല്‍ഹി ലഫ്​റ്റനന്‍ഡ്​ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കൈമാറിയത്​.

കേസില്‍ നാല്​ പ്രതികള്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. ​ഫെബ്രുവരി ഒന്നിന്​​ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ വിനയ്​ ശര്‍മ​ ദയാഹര്‍ജി സമര്‍പ്പിച്ചത്​. ഇതേ തുടര്‍ന്ന്​ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്​ ഡല്‍ഹി പാട്യാല ഹൗസ്​ കോടതി സ്​റ്റേ ചെയ്യുകയായിരുന്നു.

കേസില്‍ ഇനി രണ്ട്​ പ്രതികളാണ്​ രാഷ്​ട്രപതിക്ക്​ മുമ്പാകെ ദയാഹരജി നല്‍കാനുള്ളത്​. അക്ഷയ്​ സിങ്​, പവന്‍ കുമാര്‍ എന്നിവര്‍ക്കാണ്​ ദയാഹരജി നല്‍കാന്‍ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവന്‍ഗുപ്​തക്ക്​ സുപ്രീംകോടതി മുമ്ബാകെ തിരുത്തല്‍ ഹര്‍ജിയും നല്‍കാം. പ്രതികള്‍ ഹര്‍ജികളുമായി മുന്നോട്ട്​ പോയാല്‍ ഈ നിയമനടപടികള്‍ പൂര്‍ത്തിയായതിന്​ ശേഷമാവും വധശിക്ഷ നടപ്പാക്കുക.

error: Content is protected !!