ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു . സെന്‍സെക്‌സ് 190.33 പോയന്റ് നഷ്ടത്തില്‍ 40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് .

എസ്ബിഐ, ഇന്റസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലോഹവിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിയാല്‍റ്റി സൂചിക നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

error: Content is protected !!