ഞങ്ങള്‍ കുട്ടികള്‍ക്ക് പേന നല്‍കുമ്പോള്‍ അവര്‍ തോക്കുകള്‍ നല്‍കുന്നു: ബിജെപിക്കെതിരെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ നടന്ന വെടിവെയ്പ്പില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്.

ഞങ്ങള്‍ കുട്ടികള്‍ക്ക്​​ പേനകള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ നല്‍കുന്നത് തോക്കുകളാണ്. കുട്ടികള്‍ക്ക്​ പേനകളും കംപ്യൂട്ടറുകളും ഞങ്ങളുടെ പാര്‍ട്ടി നല്‍കുന്നു. അവരെ സംരഭകത്വത്തെ കുറിച്ച്‌​ സ്വപ്​നം കാണാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, മറ്റ്​ ചിലര്‍ കുട്ടികള്‍ക്ക്​ തോക്കുകള്‍ നല്‍കുകയും അവരില്‍ വിദ്വേഷം നിറയ്ക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

error: Content is protected !!