ഡല്‍ഹി പോലീസ് കമ്മീഷണറുടെ കാലാവധി ഒരു മാസം നീട്ടി

ന്യൂഡല്‍ഹി: ഇന്ന് വിരമിക്കാനിരുന്ന ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിന്റെ സര്‍വീസ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കാലാവധി നീട്ടിയത്.

പൊതു താത്പര്യാര്‍ത്ഥമാണ് അമുല്യ പട്‌നായികിന്റെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി നീട്ടിയതോടെ ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും അമുല്യ പട്‌നായിക് വിരമിക്കുക.

ഡല്‍ഹി പോലീസ് കമ്മീഷണറുടെ സര്‍വീസ് നീട്ടിക്കൊടുത്ത നടപടിക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. പോലീസ് നോക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കെതിരായിട്ടാണ് നപടിയെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചു.

error: Content is protected !!