അയോധ്യാ കോടതി വിധി: അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.

വിജയത്തിന്‍റെയും പരാജയത്തിന്‍റെയും കണ്ണാടിയിലൂടെ വിധിയെ കാണരുതെന്നും അദ്ദേഹംആവശ്യപ്പെട്ടു.

ബിജെപി എംപിമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തണമെന്ന്‌ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്‌എസും ദിവസങ്ങള്‍ക്ക് മുമ്പ് നേതാക്കള്‍ക്ക് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്ടോബര്‍ 16ന് 40 ദിവസത്തെ പ്രതിദിന വാദത്തിനു ശേഷം വിധി പ്രഖ്യാപനം അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് മാറ്റിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് വിരമിക്കുന്നതിനുമുമ്പ് അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കും.

error: Content is protected !!