രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുത് : ഹൈക്കോടതി

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​സ്കാ​രം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. മ​ണി​വാ​സ​കം, കാ​ർ​ത്തി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​താ​ണു കോ​ട​തി ത​ട​ഞ്ഞ​ത്. ബന്ധുക്കൾ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി. ഇ​നിയൊരു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹം സംസ്കരിക്കാൻ പോലീസ് അനുമതി നൽകിയ പാലക്കാട് ജില്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചോദ്യം ചെയ്താണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിഗണിക്കാതെയാണ് സെഷൻസ് കോടതി മൃതദേഹം സംസ്കരിക്കാൻ ഉത്തരവിട്ടതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കാ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​നും മ​ണി വാ​സ​ക​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​മാ​ണ് ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സെഷൻസ് കോടതി നവംബർ മൂന്ന് വരെ മൃതദേഹം സംസ്കരിക്കുന്നത് ആദ്യം തടഞ്ഞിരുന്നു. പിന്നീട് പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് മൃതദേഹം സംസ്കരിക്കാൻ ഉത്തരവിടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മൃതദേഹം സംസ്കരിക്കാവൂ എന്ന ബന്ധുക്കളുടെ ആവശ്യം തള്ളിയായിരുന്നു സെഷൻസ് കോടതിയുടെ ഉത്തരവ്.

error: Content is protected !!