കണ്ണൂരില്‍ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി കണ്ണൂരില്‍ സംഘടിപ്പിക്കുന്നു.

സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 21 നും 45 വയസിനും ഇടയില്‍.
ബിസിനസ്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്ടീസ്, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ് രംഗത്ത് വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, വ്യക്തിത്വ വികസനം, ആശയവിനിമയ പാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമെ വ്യവസായ സന്ദര്‍ശനവും പരിശീലന ത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 11 ന് കണ്ണൂര്‍ തോട്ടടയിലെ ഗവ. പോളി ടെക്‌നിക് കോളേജില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0484 4129000, 9447509643.

error: Content is protected !!