മയ്യില്‍ ഇരുവാപ്പുഴ നമ്പ്രത്ത് അറവുമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു; പ്രതിഷേധം ശക്തം.

മയ്യില്‍: ഇരുവാപ്പുഴ നമ്പ്രത്ത് അറവു മാലിന്യങ്ങള്‍ തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായി. ഇന്നലെ പുലര്‍ച്ചെയാണ് പ്രദേശത്ത് വ്യാപകമായി അറവുമാലിന്യങ്ങള്‍ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ നടത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.



കാലങ്ങളായി ഈ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. നേരത്തെ മാലിന്യങ്ങള്‍ തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എന്നിട്ടും സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. സ്ഥലത്ത് സിസിടിവി സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പഞ്ചായത്തധികൃതര്‍ പരിഗണിക്കണമെന്നും പോലീസ് ക്രിയാത്മകമായി ഇടപെടണ്ടേത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് ന്യൂസ് വിങ്‌സിനോട് പറഞ്ഞു.

error: Content is protected !!