ഈ മാസം 28-ന് കണ്ണൂരില്‍ മെഗാ തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 28ന് കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍) ല്‍ ലക്ഷ്യ 2019 മെഗാ തൊഴില്‍ മേള  നടത്തുന്നു.  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേളയില്‍ ജില്ലക്കകത്തും പുറത്തുനിന്നുമായി ഐ ടി, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ നിന്നുള്ള 25 ല്‍പ്പരം കമ്പനികള്‍ പങ്കെടുക്കും. ഐ ടി, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പ്ലസ്ടു, പത്താംക്ലാസ്, ഐ ടി ഐ, നഴ്‌സിംഗ് മുതലായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.     താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍  ചെയ്യണം.

error: Content is protected !!