പെണ്‍കുട്ടികൾക്ക് ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കാം-ഹൈകോടതി

കൊച്ചി: പെണ്‍കുട്ടികൾക്ക് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് ഹൈകോടതി. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് മൌലികാവകാശങ്ങളുടെ പരിധിയിൽ വരും. പെണ്‍കുട്ടികളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.എ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ഫഹീമാ ഷിറിന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഇക്കാലക്ക് മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിരിക്കുകയാണന്നും വിവരങ്ങള്‍ കൈമാറുന്നതിനെ തടയാനാവില്ലന്നും കോടതി ചൂണ്ടി കാട്ടി.

error: Content is protected !!