തലശേരി ഷിധിന്‍ വധക്കേസില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം

തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ മൂന്ന് പ്രതികളും കേസില്‍ ഉൾപ്പെടുന്നുണ്ട്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി.

2013 ഒക്ടോബർ നാലിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊളശ്ശേരിയിലും പാറക്കെട്ട് ഭാഗത്തുമുള്ള യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊളശ്ശേരി അയോധ്യ ബസ് സ്റ്റോപ്പിനു സമീപം തെരു റോഡിൽ അടിയേറ്റാണ് ഷിധിൻ മരിച്ചത്.

error: Content is protected !!