പെണ്‍കുട്ടികള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കാന്‍ ഷീ സ്‌കില്‍ പദ്ധതിയുമായി അസാപ്

നൈപുണ്യ വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പുത്തന്‍ ചുവടുവെപ്പുമായി അസാപ്. 15 വയസിന് മുകളില്‍ പ്രായമുള്ള പത്താം തരം പാസായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പദ്ധതിയിലൂടെ പ്രത്യേക തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ബി പി എല്‍ കുടുംബങ്ങള്‍, ക്രിമിലയറില്‍ ഉള്‍പ്പെടാത്ത എസ്ഇബിസി/ഒബിസി അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി സൗജന്യ പരിശീലനം ലഭിക്കും. എപിഎല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ് സബ്സിഡിയും നല്‍കുന്നുണ്ട്. 150 മണിക്കൂര്‍ നൈപുണ്യ പരിശീലനവും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും അടങ്ങുന്ന പദ്ധതി ഉടനെ ആരംഭിക്കും.

റീട്ടയില്‍, ബാങ്കിങ്, അപ്പാരല്‍, ബ്യൂട്ടി ആന്റ് വെല്‍നെസ്സ്, ഫുഡ് പ്രോസസ്സിംഗ്, ഹെല്‍ത്ത്കെയര്‍, ഡാറ്റ എന്‍ട്രി തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നല്‍കുക. അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കുന്നതിനായി http://asapkerala.gov.in സന്ദര്‍ശിക്കുക. അവസാന തീയതി ആഗസ്ത് 31. ജില്ലയില്‍ വിവിധ അസാപ് സ്‌കില്‍ സെന്ററുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് 9746840058 (ഗവ. ടൗണ്‍ എച്ച്എസ്എസ്, കണ്ണൂര്‍), 8920321666 (ജിഎച്ച്എസ്എസ് മാത്തില്‍), 9400616909 (ടിവി ജിവിഎച്ച്എസ്എസ് തളിപ്പറമ്പ്), 9495999749 (കെഎംഎം ഗവ. വുമണ്‍സ് കോളേജ് പള്ളിക്കുന്ന്), 88803566 (ജിഎച്ച്എസ്എസ് കൊട്ടില), 9496865250 (ജിവിഎച്ച്എസ്എസ് കതിരൂര്‍), 8304072516 (ജിഎച്ച്എസ്എസ് പാലയാട്), 7907741437 (ജിഎച്ച്എസ്എസ് കൂത്തുപറമ്പ്), 9745416733 (ജിജിഎച്ച്എസ്എസ് തലശ്ശേരി), 8075731822 (ജിഎച്ച്എസ്എസ് മണത്തണ), 7012561925 (ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം), 8547240003 (ജിഎച്ച്എസ്എസ് തലശ്ശേരി), 9495999671 (ജില്ല കേന്ദ്രം), 0471 2772501 (ഷീ സ്‌കില്‍സ് ഹെല്‍പ്‌ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!