ബി പി എല്‍ കുടുംബത്തിലെ വയോജനങ്ങള്‍ക്ക് സൗജന്യമായി ഉപകരണങ്ങള്‍ നല്‍കുന്നു

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം ബി പി എല്‍ കുടുംബത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ചെയര്‍, എല്‍ബ്രോക്രച്ചസ്, ഫോള്‍ഡിംഗ് വോക്കര്‍, കേള്‍വി സഹായി, ട്രിപ്പോര്‍ഡ് ആന്റ് ടെട്രാപ്പോഡ്, വോക്കിംഗ് സ്റ്റിക്ക്, ക്രിത്രിമ ദന്തല്‍ നിര, കണ്ണട എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പുകള്‍ സെപ്തംബര്‍ 27 ഒക്ടോബര്‍ 17, 19 തീയതികളില്‍ യഥാക്രമം തളിപ്പറമ്പ് (പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ താമസക്കാര്‍), ഇരിട്ടി (ഇരിട്ടി താലൂക്കിലെ താമസക്കാര്‍), കണ്ണൂര്‍ (കണ്ണൂര്‍, തലശ്ശേരി താലൂക്കിലെ താമസക്കാര്‍), എന്നീ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. ഉപകരണം ആവശ്യമുള്ള വയോജനങ്ങള്‍ അടുത്തുള്ള അങ്കനവാടിയില്‍ ആഗസ്ത് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പ് നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. വയസ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്/വരുമാന സര്‍ട്ടിഫിക്കറ്റ്/ പെന്‍ഷന്‍ രേഖ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (റേഷന്‍ കാര്‍ഡ്/ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് ക്യാമ്പില്‍ ഹാജരാകേണ്ടത്.

error: Content is protected !!