ബ്യൂട്ടി കോഴ്‌സുകള്‍ പഠിക്കാം; സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം തളിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന  സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി സൗന്ദര്യ റൂറല്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ (എസ് ജി എച്ച് പി എസ്)  പ്രവര്‍ത്തനമാരംഭിച്ചു.  തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ആരംഭിച്ച സെന്റിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് നിര്‍വ്വഹിച്ചു.  എസ് ജി എച്ച് പി എസ് ഡയറക്ടര്‍ വെങ്കട് രാമപ്പ അദ്ധ്യക്ഷനായി.

ബി പി എല്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ആര്‍ എസ് ബി വൈ എന്നിവയിലുള്‍പ്പെട്ട ക്രിസ്ത്യന്‍, മുസ്ലീം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള ഗ്രാമപ്രദേശങ്ങളിലെ യുവതികള്‍ക്കാണ് അവസരം. നാല് മാസം കാലയളവില്‍ റെസിഡെന്‍ഷ്യല്‍ കോഴ്‌സാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യ പരിശീലനം, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍  തുടങ്ങിയവ ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലിയും ലഭ്യമാക്കും. നിലവില്‍ ബ്യൂട്ടി കോഴ്‌സായ ഇന്റഗ്രേറ്റഡ് കോഴ്‌സ് ഇന്‍ സ്‌കിന്‍, ഹെയര്‍, ആന്‍ഡ് മേക്കപ്പ് എന്ന കോഴ്‌സാണ് ആരംഭിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, തൃശ്ശൂര്‍, എറണ്ണാകുളം എന്നീ ജില്ലകളില്‍ നിന്നായി 35 വീതം പേരുടെ രണ്ട് ബാച്ചുകളിലായിരിക്കും കോഴ്‌സ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നല്‍കി. അസ്സിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, ഡിഡിയുജികെവൈ  ജില്ലാ പോജക്ട് ഇന്‍ ചാര്‍ജ് വിനേഷ് പി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കവിത തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

error: Content is protected !!