കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

കര്‍ണാടകയില്‍, കുമാരസ്വാമി സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച തന്നെ വോട്ടു തേടുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു.

വിമതരില്‍ നാലുപേരെങ്കിലും തിരികെയെത്തുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ഇതിനുള്ള അവസാന ശ്രമങ്ങളിലാണ് സര്‍ക്കാര്‍. ബംഗളൂരുവിലുള്ള ആനന്ദ് സിങ്, മുംബൈയിലുള്ള, ഗോപാലയ്യ, മുനിരത്‌ന, കെ. സുധാകര്‍ എന്നിവരെ തിരികെയെത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്. അനുനയങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വിമതരെ അയോഗ്യരാക്കാനാണ് തീരുമാനം. വിപ്പിൽ വ്യക്തത തേടിയുള്ള കോൺഗ്രസ്‌ ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും.

നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷവും ഗവർണർ വാജുഭായ് വാല വിശദ റിപ്പോർട്ട്‌ കേന്ദ്രത്തിനു അയക്കുക. ഭൂരിപക്ഷം തെളിയിക്കാനുള്ള രണ്ട് നിർദേശങ്ങളും തള്ളിയതിനെ തുടർന്ന് ഇടക്കാല റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തര സെക്രെട്ടറിക്ക് ഗവർണർ നൽകിയിരുന്നു. കോൺഗ്രസ്‌, ജെഡിഎസ്, ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും ഭരണപക്ഷത്തെ 20 എംഎൽഎമാർ സഭയിൽ എത്തിയിരുന്നില്ല.

error: Content is protected !!