നീ​ണ്ട​ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നീ​ണ്ട​ക​ര​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ഹാ​യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം അ​ടി​ഞ്ഞ​ത്.

കാ​ണാ​താ​യ ത​മി​ഴ്നാ​ട് നീ​രോ​ടി സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ ബോ​സ്കോ, ലൂ​ർ​ഥ് രാ​ജ് എ​ന്നി​വ​ർ​ക്കാ​യി കോ​സ്റ്റ്ഗാ​ർ​ഡും നാ​വി​ക​സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തു​നി​ന്ന് ഒ​ന്ന​ര നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്താ​ണ് ക​ട​ലി​ൽ ഇവരുടെ വ​ള്ളം മ​റി​ഞ്ഞ​ത്

error: Content is protected !!