സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം.

ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതിൽ ഡ്രൈവിഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം.

error: Content is protected !!