അന്റോണിയോ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍; ക്ലബ്ബുമായി കരാറൊപ്പിട്ടു.

അന്‍റോണിയോ ഗ്രീസ്മാന്‍ ഇനി ബാഴ്സലോണയില്‍. 135 മില്യണ്‍ ഡോളറിന്‍റെ ബൈ ഔട്ട് ക്ലോസിലാണ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ബാഴ്സ താരത്തെ സ്വന്തമാക്കിയത്. 899 മില്യണ്‍ ഡോളറിന് അഞ്ച് വര്‍ഷത്തേക്കാണ് ഗ്രീസ്മാന്‍ ബാഴ്സയുമായി കരാറിലൊപ്പിട്ടിരിക്കുന്നത്.

ലാലിഗാ ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊന്നായി പേരുകേട്ടതിന് ശേഷമാണ് ഫ്രഞ്ച് താരം ബാഴ്സയിലേക്ക് ചേക്കേറുന്നത്. ഫ്രാന്‍സിനെ ലോകകപ്പിലേക്ക് നയിച്ചതില്‍ ഗ്രീസ്മാന്‍ വലിയ പങ്ക് വഹിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന യൂറോ കപ്പില്‍ ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചതും ഗ്രീസ്മാനാണ്. ടൂര്‍ണ്ണമെന്‍റില്‍ അദ്ദേഹം ആറ് ഗോളുകള്‍ നേടി. ക്രൊയേഷ്യക്കെതിരായ ഫൈനലില്‍ ഗ്രീസ്മാന്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

അത്ലറ്റിക്കോ മാഡ്രിഡിലെ അദ്ദേഹത്തിന്‍റെ മിന്നും പ്രകടനം ഗ്രീസ്മാനെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാക്കി മാറ്റി. 2016ലെ ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനായുള്ള മത്സരത്തില്‍ അവസാന മൂന്നിലെത്തുകയും അതേ വര്‍ഷം തന്‍റെ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചതിലും ഗ്രീസ്മാന് വലിയ പങ്കുണ്ട്. ബാഴ്സ തങ്ങളുടെ കുറിപ്പില്‍ പറഞ്ഞു

error: Content is protected !!