ഫൈനലിലെത്തുമെന്ന് ഉറപ്പിച്ചു; മടക്കടിക്കറ്റ് എടുത്തില്ല. ഇംഗ്ലണ്ടില്‍ കുടുങ്ങി ഇന്ത്യന്‍ ടീം.

ഫൈനലില്‍ എത്തുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ പണികിട്ടി. ലോകകപ്പില്‍ നിന്നുള്ള അപ്രതീക്ഷിത പുറത്താകലോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് ഇതുവരേയും സാധിച്ചില്ല. ഇതോടെ ഇന്ത്യന്‍ ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനല്‍ വരെ ഇംഗ്ലണ്ടില്‍ തങ്ങേണ്ടി വരും.

ആരാധകരെ പോലെ തന്നെ ടീം അംഗങ്ങളും തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു. കിരീടം ഇന്ത്യ നേടുമെന്ന് തന്നെ ഉറപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുകയായിരുന്നു. ഇന്ത്യന്‍ ടീം ഇംണ്ടില്‍ കുടുങ്ങുമെന്ന് അവസ്ഥയായത്. സെമി ഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബിസിസിഐ ശ്രമിച്ചത്. ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. അടുത്തതായി വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്.

error: Content is protected !!