ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യക്കെതിരെ ആകാശത്ത് ബാനര്‍; ബി സി സി ഐ, ഐ സി സിക്ക് പരാതി നല്‍കി.

ലണ്ടൻ: ഇന്ത്യ-ശ്രീലങ്ക ഏകദിന മൽസരത്തിനിടെ സ്​റ്റേഡിയത്തിന്​ മുകളിൽ ഇന്ത്യ വിരുദ്ധ ബാനർ വന്ന സംഭവത്തിൽ ഐ.സി.സിക്ക്​ പരാതിയുമായി ബി.സി.സി.ഐ. മൂന്ന്​ തവണയാണ്​ ബാനറുമായി സ്​റ്റേഡിയത്തിന്​ മുകളിലൂടെ വിമാനം പറന്നത്​.

ജസ്​റ്റിസ്​ ​ഫോർ കശ്​മീർ എന്നെഴുതിയ ബാനറുമായാണ്​ സ്​റ്റേഡിയത്തിന്​ മുകളിൽ ആദ്യം വിമാനം എത്തിയത്​. സംഭവം നടന്ന്​ അരമണിക്കൂറിന്​ ശേഷം കശ്​മീരിലെ വംശഹത്യ ഇന്ത്യ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർത്തുന്ന ബാനറുമായി വീണ്ടും വിമാനം പറന്നു. ആൾക്കൂട്ട കൊലകൾ അവസാനിപ്പക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു അവസാന ബാനർ.

കളിക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഐ.സി.സി ഉടൻ വിഷയത്തിൽ ഇടപ്പെടണമെന്നുമാണ്​ ബി.സി.സി.ഐ ആവശ്യപ്പെട്ടത്​. നേരത്തെ പാകിസ്​താൻ-അഫ്​ഗാനിസ്​താൻ മൽസരത്തിനിടെ ബലൂചിസ്​താന്​ നീതി ആവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്നിരുന്നു.

error: Content is protected !!