ചെറുപുഴയിൽ ടിപ്പർ ലോറി ഇടിച്ച് വയോധികൻ മരിച്ചു

ടിപ്പർ ലോറി ഇടിച്ച് വയോധികൻ മരിച്ചു. കണ്ണൂർ ചെറുപുഴ കോഴിച്ചാൽ റവന്യൂവിലെ കരോട്ട് പുറത്ത് വർഗ്ഗീസ് (96) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 മണി യോടെയാണ് അപകടം. കോഴിച്ചാലിൽ പാലം നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിട്ട് പിറകോട്ടെടുത്ത ടിപ്പറിൻ്റെ പിൻഭാഗം വർഗ്ഗീസിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ഉടൻ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ത്രേസ്യാമ്മ.മക്കൾ: ജോണി, രാജു, ഡെയ്സി, ഷാജി, തോമസ്, പരേതയായ തങ്കമ്മ.മരുമക്കൾ: എൽസി, മോളി, ലിസി, തോമസ്, റെസിയ.ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

error: Content is protected !!