കണ്ണൂരിൻറെ ക്യാമറാമാൻ നിജിൻ ലൈറ്ററൂമിന്‌  മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം

കണ്ണൂർ : കണ്ണൂരിൻറെ പ്രിയ ക്യാമറമാൻ നിജിൻ ലൈറ്ററൂമിന്‌ മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം .പൂനെയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മേളയിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ മത്സരിച്ച ’24 ഡെയ്‌സി’ൻറെ ഛായാഗ്രഹണത്തിനാണ് നിജിൻ ലൈറ്റ് റൂമിന് മികച്ച ക്യാമറാമാനുള്ള പുരസ്ക്കാരം ലഭിച്ചത് .കണ്ണൂർ മാങ്ങാട് സ്വദേശിയാണ് നിജിൻ . പൂനയിൽ നടന്ന ചടങ്ങിൽ നിജിൻ പുരസ്ക്കാരം ഏറ്റുവാങ്ങി .

15 രാജ്യങ്ങളിൽ നിന്നായി 350 സിനമകളാണ് ഫെസ്റ്റിവലിൽ മല്സരിച്ചത്.  ഈ  സിനിമകളിൽ നിന്നും “24 ഡെയ്‌സ്” അവസാന മൂന്ന് സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിച്ചു . Krutant, Bhent എന്നിവയാണ് അവസാന റൗണ്ടിൽ 24 ഡെയ്‌സിനൊപ്പം മത്സരിച്ച മറ്റ് സിനിമകൾ . ഇതിൽ നിന്നാണ് 24 ഡെയ്‌സിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം ലഭിച്ചത് .ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ സംവിധാനം ,ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങൾക്കായാണ് 24 ഡെയ്‌സിന് എൻട്രി ലഭിച്ചത് .

കണ്ണൂരാണ് തന്നെ വളർത്തിയത് ,ക്യാമറമാൻ എന്നനിലയിൽ അടയാളങ്ങൾ ഉണ്ടാക്കാൻ ഇവിടുന്നുതന്നെ സാധിച്ചു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ് .ഒപ്പം നിന്ന മുഴുവൻ നല്ല മനസുകൾക്കും ഈ പുരസ്ക്കാരം സമർപ്പിക്കുന്നു. ബിഗ് സ്‌ക്രീനിൽ സിനിമക്കായി ക്യാമറ ചെയ്യുക എന്നത് ഒരുപാടുകാലം ആഗ്രഹിച്ചതാണ് .ഈ ആഗ്രഹം സഫലമാക്കിയത് സുഹൃത്തും ചിത്രത്തിൻറെ സംവിധായകനുമായ ശ്രീകാന്താണെന്നും നിജിൻ ന്യൂസ് വിങ്‌സിനോട് പറഞ്ഞു.കണ്ണൂർ മാങ്ങാട്ടെ എം വി സുരേന്ദ്രൻ ,എം വി നിഷ ദമ്പതികളുടെ മൂത്ത മകനാണ് നിജിൻ .സനിൽ ,നിവേദ്യ എന്നിവർ സഹോദരങ്ങളാണ് .

കണ്ണൂർ പള്ളിക്കുന്നിൽ “ലൈറ്റ് റൂം” എന്ന ക്രീയേറ്റീവ് വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ് നടത്തുന്ന നിജിന് ലഭിക്കുന്ന ആദ്യ പുരസ്‌ക്കാരമാണിത്.നിരവധി ഹ്രസ്വ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച നിജിൻ ബിഗ് സ്‌ക്രീനിൽ സ്വതന്ത്ര ക്യാമറാമാൻ ആയ ആദ്യ ചിത്രമായ ’24 ഡെയ്‌സി’നു തന്നെ അന്തർദേശിയ പുരസ്ക്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് .സുഹൃത്തും നാട്ടുകാരനുമായ ശ്രീകാന്ത് ആണ് ചിത്രത്തിൻറെ സംവിധായകൻ.24 ഡേയ്സിന് ലഭിച്ച അംഗീകാരം നിജിൻറെ അർപ്പണബോധത്തിനും ,ടീം വർക്കിനുമുള്ളതാണെന്ന് സംവിധായകൻ ശ്രീകാന്ത് ഇ ജി പറഞ്ഞു.മറ്റുരാജ്യങ്ങളിൽ ഒരുപാട് ഫെറ്റിവലുകളിൽ 24 ഡേയ്സ് ന് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ പ്രീമിയർ സ്ക്രീനിങ്ങിൽ തന്നെ ഒരു അവാർഡ് നേടാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഈ വര്ഷത്തെ സംസ്ഥാന അവാർഡിൽ ഫൈനൽ റൗണ്ട്ൽ എത്താനും 24 ഡേയ്സ് ന് കഴിഞ്ഞിരുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു .

ചിലിയില്‍ നടന്ന സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാദമി ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും നടനുമുള്‍പ്പെടെ ഒന്‍പത് പ്രധാന പുരസ്‌കാരങ്ങള്‍ “24 ഡെയ്‌സ്” സ്വന്തമാക്കിയിരുന്നു.ചിലി ഫെസ്റ്റിവലിൽ ആഫ്രിക്കൻ ഓസ്കാർ നേടിയ ‘’സം ടൈംസ് ഇൻ ബാൾട്ടിമോർ’’ ഉൾപ്പെടെ ശ്രദ്ധേയങ്ങളായ ഒട്ടനവധി സിനിമകളോട് മാറ്റുരച്ചാണ് 24 ഡെയ്‌സ് സമാനതകളില്ലാത്ത ഈ നേട്ടം സ്വന്തമാക്കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരവും 24 ഡേയ്സ് നേടിയിരുന്നു. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ 24 ദിവസങ്ങള്‍ കൊണ്ടു സംഭവിക്കുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം. കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള ഒരു ബൈക്ക് റാലിയുടെ സമയം കൂടിയാണ് ഈ 24 ദിവസങ്ങള്‍. ലെറ്റ്ഗോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുകൂട്ടം സിനിമാപ്രേമികള്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 24 ഡേയ്സിന് ശേഷമുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ശ്രീകാന്തും ,നിജിനും അടക്കമുള്ള ലെറ്റ്ഗോ എന്ന പ്രൊഡക്ഷൻ ടീം.

റിപ്പോർട്ട് : സാജു ഗംഗാധരൻ

error: Content is protected !!