കതിരൂര്‍ നാമത്ത് മുക്കില്‍ സി പി എം ആര്‍ എസ് എസ് സംഘര്‍ഷം; ബോംബേറ്.

കണ്ണൂർ∙ ജില്ലയില്‍ സിപിഎം–ആർഎസ്എസ് സംഘർഷത്തെ തുടർന്നു ബോംബേറ്. കതിരൂർ നാമത്ത് മുക്കിലാണു ബോംബേറുണ്ടായത്. സംഭവത്തിൽ അഞ്ചു സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. ഗൃഹപ്രവേശം നടക്കുന്ന വീടിനു സമീപത്തുണ്ടായ തർക്കമാണു ബോംബേറിൽ കലാശിച്ചത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!