ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള എസ്സി- എസ്ടി വിഭാഗങ്ങള്‍ക്കുള്ള നഴ്സിംഗ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന എസ്സി- എസ്ടി വിഭാഗങ്ങള്‍ക്കുള്ള നഴ്സിംഗ് സ്‌കൂളിലേക്കും ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് പ്ലസ്ടു 40 ശതമാനം മാര്‍ക്കോടുകൂടി പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി- എസ്ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. പ്രായപരിധി 17 നും 27 നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്.

താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി 250 രൂപ (എസ്സി- എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ 75 രൂപ) 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചലാന്‍ സഹിതം അതത് ജില്ലയിലെ ഗവ. നഴ്സിംഗ് സ്‌കൂളില്‍ ജൂലൈ 10 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍. 0497 2705158.

error: Content is protected !!