കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഇപ്പോള്‍ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  2018-19 അധ്യയന വര്‍ഷം ആദ്യ അവസരം തന്നെ എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികള്‍ക്കും, ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവര്‍ക്കും ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം ബി ബി എസ്, പ്രൊഫഷണല്‍ പി ജി, മെഡിക്കല്‍ പി ജി തുടങ്ങി അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ക്ഷേമനിധി ഓഫീസിലും www.agriworkersfund.orgലും ലഭിക്കും.  ജൂലൈ 15 ന് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2712549.

error: Content is protected !!