10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

2019 -20 അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റും, ജൂണ്‍ 2019 മുതല്‍ ഒക്‌ടോബര്‍ 2019 വരെയുളള അഞ്ച് മാസത്തെ പ്രതിമാസ സ്റ്റൈപ്പന്റും വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതിനായി ഫോറം നമ്പര്‍-1 ല്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും, ബാങ്ക് അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയ ശേഷം 2019-20 വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം അപേക്ഷ ജൂണ്‍ 25ന്് മുമ്പ് കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ എത്തിക്കേണ്ടതാണ്.  സോഫ്റ്റ്‌കോപ്പി ഇ-മെയിലായി ലഭിക്കണം. ഫോണ്‍: 0497 2700357.

error: Content is protected !!