കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍. പ്രായപരിധി 25-45. സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം,സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തി പരിചയം അഭിലഷണീയം.

ഐ ടി സ്റ്റാഫ് – ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം.(ഡാറ്റ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസ്സസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ – എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി, അറ്റന്‍ഡര്‍ എന്നിവയിലുളള പ്രവൃത്തി പരിചയം.

നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ ജൂണ്‍ 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാംനില, നോര്‍ക്ക സെല്ലിന് സമീപം, കണ്ണൂര്‍-670 002 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. ഫോണ്‍: 8281999064.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

error: Content is protected !!