കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴില്‍ ജോബ് ഡ്രൈവ് മറ്റന്നാള്‍; നിരവധി ഒഴിവുകള്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മറ്റന്നാള്‍(ജൂണ്‍ 12) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. അധ്യാപകര്‍, അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍, ആര്‍ഗോണ്‍ വെല്‍ഡര്‍സ്, ടി ഐ ജി വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഷോറും മാനേജര്‍, സോണല്‍ മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍. 0497 2707610.

error: Content is protected !!