കടൽക്ഷോഭം : കണ്ണൂരിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം

കണ്ണൂർ: കടൽ ക്ഷോഭത്തെ തുടർന്ന് ജില്ലയിലെ പയ്യാമ്പലം, മീൻകുന്ന് ചാൽ ബീച്ച്, മുഴപ്പിലങ്ങാട്, ധർമടം, ചൂട്ടാട്, തുടങ്ങിയ ബീച്ചുകളി ലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് ടൂറിസം പ്രൊമോഷൻ കൗൺസിൽ താൽ ക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തിയാണ് നടപടി. പെട്ടെന്നുണ്ടാവുന്ന കടൽക്ഷോഭവും അതേത്തുടർന്ന്  തിരമാലകൾ കരയിലേക്ക് വീശി അടിക്കുന്നതും കണക്കിലെടുത്ത് യാതൊരു കാരണവശാലും ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡി ടി പിസി അറിയിച്ചു.മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും താൽക്കാലികമായി നിരോധിച്ചു.

error: Content is protected !!