കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു

കശ്മീരില്‍ യുവാവിനെ വെടിവെച്ചു കൊന്നു. ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെയാണ് വെടിവെച്ചു കൊന്നത്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ സംഭവത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണത്തിന് പിന്നില്‍ പശുസംരക്ഷകരെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ജമ്മു കാശ്മീരിലെ പുല്‍വാമയിലെ ദാലിപോര മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒരു ജവാന്‍ വീരമൃത്യു വരിച്ചു.നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ടു ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.

പുല്‍വാമ ജില്ലയിലെ ദാലിപോര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ ഒരു വീട്ടില്‍ നിന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

error: Content is protected !!