കെവിന്‍ വധക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി

കെവിന്‍ വധക്കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറി. വിചാരണയ്ക്കിടെ സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായ മൊഴിയാണ് നല്‍കിയത്. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് അപ്രതീക്ഷിതമായി കൂറുമാറിയത്. അതേസമയം മൊഴി മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

കാരണം കേസിലെ പ്രധാന സാക്ഷികള്‍ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരും പ്രതികള്‍ക്ക് അനുകൂലമായ മൊഴിയാണ് നല്‍കിയത്. ഇതോടെ കേസില്‍ മൊഴി മാറ്റിയ സാക്ഷികളുടെ എണ്ണം അഞ്ചായി.

ദുരഭിമാനക്കൊല വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേസിന്റെ വിചാരണ ജൂൺ ആറിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതിനിർദേശമുണ്ട്. ഇതനുസരിച്ചാണ് വിസ്താരം നേരത്തേയാക്കിയത്.

error: Content is protected !!