നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; ഇത്തവണ കടത്താൻ ശ്രമിച്ചത് ടി വി സ്റ്റാൻന്റിനുള്ളിലൂടെ.

 

കൊ​ച്ചി: നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ടി​വി സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രുകി​ലോ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.

29 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണമാണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ദോ​ഹ​യി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

error: Content is protected !!