ഫേസ് ബുക്കില്‍ മുഖ്യ മന്ത്രിയേയും സി പി എം നേതാക്കളേയും അധിക്ഷേപിച്ച അഴീക്കോട് പൊയ്ത്തും കടവ് സ്വദേശിക്കെതിരെ കേസ്.

 

വളപട്ടണം: ഫെയ്‌സ് ബുക്കില്‍ മുഖ്യമ്രന്തിയെയും സിപിഎം നേതാക്കുളെയും അധിക്ഷേപിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തില്‍ അഴീക്കോട് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. അഴീക്കോട് പൊയ്ത്തും കടവ് സ്വദേശിയും മുസ്ലിംലീഗ് അനുഭാവിയുമായ മുണ്ടോന്‍ ഹാസില്‍ അനീസിനെതിരേയാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തത്.

വളപട്ടണത്തെ പ്രതികരണവേദി പ്രവര്‍ത്തകന്‍ മുജിബ് റഹ്മാന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനീസ് ഇപ്പോള്‍ കുവെറ്റിലാണുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി. ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

error: Content is protected !!