രാജ്യ തലസ്ഥാനത്ത് മികച്ച നിലവാരമുള്ള സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം.

സിവിൽ സർവീസ് മോഹികൾക്കു ഒരു സന്തോഷ വാര്‍ത്ത.  ഡൽഹിയിലെ  ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല സൌജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുകയാണ് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല .  ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ആണ് പരിശീലനം ഒരുക്കുന്നത്. ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉള്‍പ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണു പ്രധാന ആകർഷണം. ഒരു വർഷത്തെ കോച്ചിങ്ങിനു 150 പേരെയാണു തിരഞ്ഞെടുക്കുന്നത്. ഇതിൽ 20 % പേർക്കു മാസം രണ്ടായിരം രൂപ വീതം സ്കോളർഷിപ്പുമുണ്ട്. ജാമിയയിലെ പ്രഗത്ഭരായ അധ്യാപകർക്കു പുറമേ പുറത്തു നിന്നുള്ള വിദഗ്ധരുടെയും സേവനം വിദ്യാർഥികൾക്കു ലഭിക്കും. തിരുവനന്തപുരം ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.  ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌ടി–എസ്‌സി വിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ജനറൽ സ്റ്റഡീസ്/ ഓപ്ഷനൽ പേപ്പറുകൾ, മാതൃകാ പരീക്ഷകൾ, രചനാ പരിശീലനം എന്നിവ  കരിക്കുലത്തിന്റെ ഭാഗം.∙
2020 ജനുവരി മുതൽ പ്രിലിംസ് മാതൃകാ പരീക്ഷകൾ∙
2020 സെപ്റ്റംബറിൽ മെയിൻ മാതൃകാ പരീക്ഷ
പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം.
പ്രവേശനം 150 പേർക്ക്.
എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം.
ശ്രദ്ധിക്കാൻ:

അപേക്ഷ: ജൂൺ 25 വരെ; വെബ്സൈറ്റ്: www.jmicoe.in;

പ്രവേശനപരീക്ഷ: ജൂലൈ 7, രാവിലെ 10 മുതൽ ഒന്നു വരെ;

ഫലം: ജൂലൈ 30;

ഇന്റർവ്യൂ: ഓഗസ്റ്റ് 5;

അന്തിമ ഫലം: ഓഗസ്റ്റ് 20;
പ്രവേശന നടപടികൾ: സെപ്റ്റംബർ 27 വരെ;

ക്ലാസ്: സെപ്റ്റംബർ 3 മുതൽ
പ്രവേശനപരീക്ഷ

കേരളത്തിൽ തിരുവനന്തപുരത്തു പ്രവേശനപരീക്ഷാ കേന്ദ്രമുണ്ട്. ഡൽഹി, ശ്രീനഗർ, ജമ്മു, ഹൈദരാബാദ്, ജയ്പുർ, മുംബൈ, ലക്നൗ, ഗുവാഹത്തി, പട്ന, ബെംഗളുരു, ചെന്നൈ എന്നിവയാണു മറ്റു കേന്ദ്രങ്ങൾ. സിവിൽ സർവീസ് പ്രിലിംസ് മാതൃകയിലുള്ള ജനറൽ സ്റ്റഡീസ് ഒബ്ജെക്ടീവ് പേപ്പറും ഡിസ്ക്രിപ്റ്റീവ് ആയ മറ്റൊരു പേപ്പറും.
ഒബ്ജെക്ടീവ് പരീക്ഷയിൽ തെറ്റിന് – 0.3 നെഗറ്റീവ് മാർക്ക്.
രണ്ടു പേപ്പറിനും 60 മാർക്ക് വീതം. ആകെ 120 മാർക്ക്.
ആദ്യ ഒരു മണിക്കൂർ ഒബ്ജെക്ടീവ് പരീക്ഷയ്ക്ക്; തുടർന്ന് രണ്ടു മണിക്കൂർ വിവരണാത്മക പരീക്ഷയ്ക്ക്.
ഇന്റർവ്യൂവിനു 30 മാർക്ക്

മൽസരാർഥികൾക്ക് ഒരേ പോലെ മാർക്ക് വന്നാൽ വിവരണാത്മക പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയവർക്കു മുൻഗണന.
ഇതിലും ഒരുപോലെ വന്നാൽ ഇന്റർവ്യൂവിലെ മാർ‌ക്ക് പരിഗണിക്കും.

error: Content is protected !!