ബി ജെ പിക്കെതിരെ സഖ്യം: ചന്ദ്ര ബാബു നായിഡു ദേവഗൗഡയേയും കുമാരസ്വാമിയേയും സന്ദര്‍ശിച്ചു.

ബെങ്കളുരു : ആന്ധ്രപ്രദേശ് മുഖ്യ മന്ത്രി ചന്ദ്ര ബാബു നായിഡു കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയേയും മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ ദേവഗൗഡയേയും അവരുടെ വസതിയില്‍ ചെന്നു കണ്ടു. പ്രതിപക്ഷ ഐക്യത്തിനായി മുന്‍ നിരയില്‍ നിന്ന് ഓടി നടക്കുന്ന നേതാവാണ് ചന്ദ്രബാബു നായിഡു.

ഇന്നലെ രാത്രിയാണ് സന്ദര്‍ശനം. ലോക്‌സഭാ ഫലത്തിനു ശേഷം ഒന്നിച്ചു നില്‍ക്കാനും ബി ജെ പിയെ അധികാരത്തില്‍ നിന്നും ഇറക്കാനും പങ്കാളിയാകണമെന്ന് ചര്‍ച്ചയില്‍ നായിഡു ആവശ്യപ്പെട്ടതായാണ് വിവരം.

തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കുമാരസ്വാമിയും ഗൗഡയും പങ്കെടുത്തിട്ടില്ല.

error: Content is protected !!