പുരസ്‌ക്കാര നിറവിൽ കണ്ണൂരിൻറെ കഥാകാരൻ സദാശിവൻ ഇരിങ്ങൽ

കണ്ണൂർ  : ചത്തീസ്ഗഢിലെ ഭീലായിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സമഷ്ടി ‘ മാസികയുടെ മുഖ്യ പത്രാധിപരായിരുന്ന ഓച്ചിറ സുധാകരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച കഥയായി സദാശിവൻ ഇരിങ്ങലിന്റെ ‘കൊടൂരൻ’ തിരഞ്ഞെടുക്കപ്പെട്ടു. ജോസ് പാഴൂക്കാരന്റെ ‘മരണച്ചുറ്റ് ‘ രണ്ടാം സ്ഥാനവും സോമൻ ചേമ്പ്രത്തിന്റെ ഏറവറാംകുന്നിലെ യക്ഷി അഥവാ വിധവയുടെ വസതി മൂന്നാം സ്ഥാനവും നേടി. .പ്രശസ്തിപത്രം, ഫലകം എന്നിവയ്ക്കു പുറമെ യഥാക്രമം 10001,7001,5001 രൂപയുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ.സമഷ്ടിയും മൈത്രി എഡുക്കേഷൻ ആന്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.ഫിബ്രവരി 17 ന് ഭീലായിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പത്രപ്രവർത്തകനായ സദാശിവൻ ഇരിങ്ങൽ പരിയാരം സ്വദേശിയാണ്.

error: Content is protected !!