സ്കൂളുകൾക്ക് ക്യാമറ വിതരണം നടത്തുന്നത് ഫോട്ടോഗ്രാഫി തൊഴിലാളികളെ ബാധിക്കില്ലെന്ന് മന്ത്രി രവീന്ദ്രനാഥ്.

കണ്ണൂർ :2019 ലെ കേരള ബജറ്റ് പ്രകാരം എല്ലാ സ്കൂളുകളിലും സ്മാർട്ട് ക്ലാസ്സ് റൂമുകളും, ക്യാമറകളും വിതരണം നടത്തുന്നതിലൂടെ ഫോട്ടോഗ്രാഫി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉറപ്പ് നൽകി. ഇന്ത്യയിൽ തന്നെ ആദ്യമായി എല്ലാ സ്കൂളുകളിലേയും സ്മാർട്ട് ക്ലാസ്സ്റൂമുകളിലും  ക്യാമറകൾ വിതരണം ചെയ്യുന്ന കേരളാ സർക്കാറിൻെറ പദ്ധതി, ഫോട്ടോഗ്രാഫി തൊഴിലാളികളെ വലിയ അളവിൽ ആശങ്കപ്പെടുത്തുന്ന കാര്യം മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്.

എല്ലാ സ്കൂളുകളിലും ക്യാമറകൾ നൽകി സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കിയാൽ തങ്ങളുടെ തൊഴിൽ അവസരങ്ങൾ വൻതോതിൽ ഇല്ലാതാവുമെന്നായിരുന്നു ഫോട്ടോഗ്രാഫർമാർക്കുള്ള ആശങ്ക. എന്നാൽ
സ്മാർട്ട് ക്ലാസ്സ് റൂമുകളിലെ ആവശ്യങ്ങൾക്കായി നൽകുന്ന ക്യാമറകൾ ക്ലാസ്സിലെ ആവശ്യങ്ങൾക്കല്ലാതെ പ്രതിഫലം വാങ്ങി ഫോട്ടോ എടുക്കുന്നതായി തെളിഞ്ഞാൽ അത്തരത്തിൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി ഉറപ്പുനൽകിയത്.

ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി കെ പി വി യു KPVU(CITU) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജൂ ഓമല്ലൂർ, സംസ്ഥാന ട്രഷറർ അനിൽ സ്വാതി, സംസ്ഥാന വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ വാടി തുടങ്ങിയവരാണ് മന്ത്രിയെ കണ്ടു നിവേദനം നൽകിയത്.

error: Content is protected !!