പൗരന്മാരുടെ കംപ്യൂട്ടറുകൾ പരിശോധിക്കുന്ന നടപടി ;കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ് അയച്ചു…

രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രു​ടെ സ്വ​കാ​ര്യ കം​പ്യൂ​ട്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ത് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. കം​പ്യൂ​ട്ട​റു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

കം​പ്യൂ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ രാ​ജ്യ​ത്തെ പ​ത്ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​വ​ര​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്ക​കു​ന്ന​ർ​ക്ക് ഏ​ഴു വ​ർ​ഷം വ​രെ​യും ത​ടവും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും സി​ബി​ഐ, എ​ൻ​ഐ​എ, ഡ​ൽ​ഹി പോ​ലീ​സ് തു​ട​ങ്ങി​യ പ​ത്ത് ഏ​ജ​ന്‍​സി​ക​ള്‍​ക്കാ​ണ് കം​പ്യൂ​ട്ട​റു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. നേ​ര​ത്തെ കോ​ട​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് കം​പ്യൂ​ട്ട​റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു. പു​തി​യ ഉ​ത്ത​ര​വോ​ടെ ഇ​തി​നാ​ണ് മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്.

error: Content is protected !!