ഏഴുവര്‍ഷത്തെ പ്രണയം; ഒടുവില്‍ കാമുകനെ പാകം ചെയ്ത് ബിരിയാണിയാക്കി യുവതി വിളമ്പി

ഏഴുവര്‍ഷം കൂടെയുണ്ടായിരുന്ന കാമുകനെ കൊന്ന് പാകം ചെയ്ത് ഭക്ഷണത്തില്‍ യോജിപ്പിച്ച് യുവതി വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയായ യുവതിക്ക് നേരെയാണ് ആരോപണം. പാക്കിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകംചെയ്ത് യോജിപ്പിച്ച് നല്‍കിയത്. അതേസമയം കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍  യുവതിയെ അറസ്റ്റ് ചെയ്തതായി അബുദാബിയിലെ ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം യുവാവ് വെളിപ്പെടുത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടത്. എന്നാല്‍ യുവാവിനെ അന്വേഷിച്ച് യുവതിയുടെ വീട്ടില്‍ സഹോദരനത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. യുവതിയുടെ വീട്ടിലെ ഭക്ഷണം മിക്സ് ചെയ്യുന്ന ബ്ലെന്‍ററില്‍ ഒരു പല്ല് സഹോദരന്‍ കണ്ടെത്തി. ഡിഎന്‍എ ടെസ്റ്റ് നടത്തിയതിലൂടെ ഇത് യുവാവിന്‍റേതെന്ന് സ്ഥിതീകരിക്കുകയായിരുന്നു.

error: Content is protected !!