മദ്യ ലഹരിയില്‍ ദീപാവലി ആഘോഷം; 18 വാഹനങ്ങള്‍ കത്തിച്ച ശേഷം അക്രമി മുങ്ങി; വീഡിയോക്ക് പിന്നാലെ പൊലീസ്

ആഘോഷ ദിവസങ്ങളില്‍ ആവോളം മദ്യം വയറ്റിലാക്കി പ്രശ്നങ്ങളുണ്ടാക്കുകയെന്നത് ചിലരുടെ ശീലമാണ്. ദീപാവലി ദിവസം  ഡല്‍ഹിയില്‍ ഇത്തരത്തില്‍ മദ്യം അകത്താക്കിയ യുവാവിന്‍റെ അക്രമം ഏവരെയും ഞെട്ടിക്കുകയാണ്. ഡല്‍ഹിയിലെ മദന്‍ഗിറില്‍ പതിനെട്ട് വാഹനങ്ങളാണ് ഇയാള്‍ അഗ്നിക്കിരയാക്കിയത്.

നാല് കാറും 14 ഇരുചക്ര വാഹനങ്ങളുമാണ് മദ്യ ലഹരിയില്‍ യുവാവ് കത്തിച്ചത്. മിക്കവാറും എല്ലാ വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഇയാളുടെ പരാക്രമം സ്ഥലത്തെ ചില സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളുടെ ഫ്യൂവല്‍ പൈപ്പ് തുറന്ന ശേഷം പെട്രോള്‍ പുറത്തേക്ക് വന്നപ്പോള്‍ തീ കൊടുക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അക്രമിയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് പൊലീസ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത് അന്വേഷണത്തിന് ഗുണമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

error: Content is protected !!