കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

കൊളവല്ലൂർ തുവക്കുന്നിൽ സിപിഎം-ബിജെപി സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട്  ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.   മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും പരിക്കുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍.

error: Content is protected !!