കണ്ണൂരില്‍ കടകംപള്ളിക്ക് നേരെ കരിങ്കൊടി വീശാന്‍ ശ്രമം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമല വിഷയത്തില്‍ നാടെങ്ങും പ്രതിഷേധം നടക്കുന്നതിനിടെ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി വീശാന്‍ ശ്രമം. കണ്ണൂരില്‍ എത്തിയ മന്ത്രിക്ക് നേരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധത്തിന് ഒരുങ്ങിയത്. സംഭവത്തില്‍ എസ്ബിഐ ജംഗ്ഷനിൽ കാത്തുനിന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച  നേതാവ് ബിജു എളക്കുഴി അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!