കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

പരവൂരിനടുത്തു സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. മറ്റെവിടെയോ ഉപേക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഇവിടെ കൊണ്ടുവന്നു തളളിയതാണെന്നു പറയുന്നു. മൃതദേഹത്തിനു ആറു മാസത്തെ പഴക്കമുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗ് ആണ് ഇതെന്നു പറയുന്നു. പ്ലാസ്റ്റിക് ബാഗ് ആണ് ഇതെന്നു പറയുന്നു. പ്ലാസ്റ്റിക് ബാഗിൽനിന്നു ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തു.

അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.

 

error: Content is protected !!