നൂറിലധികം രോഗികളെ കൊന്നു; പുരുഷ നഴ്സിന്‍റെ കുറ്റസമ്മതം

ചികിത്സ തേടിയെത്തിയ നൂറിലധികം രോഗികളെ കൊന്നെന്ന് സമ്മതിച്ച് പുരുഷ നഴ്സ്. ജർമ്മനിയെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ വിചാരണ വേളയിലാണ് നാൽപത്തിയൊന്ന് കാരനായ നീൽ ഹോഗൽ കുറ്റം സമ്മതിച്ചത്. രണ്ടായിരം മുതൽ 2005 വരെയുളള വർഷങ്ങളിൽ രണ്ട് ആശുപത്രികളിലായി ജോലി ചെയ്ത ഇയാൾ മുപ്പത്തിയഞ്ചിനും 96നും ഇടയിലുളള രോഗികളെയാണ് കൊലപ്പെടുത്തിയത്.

നിർദ്ദേശിക്കാത്ത മരുന്നുകൾ നൽകിയാണ് കൊലപാതകങ്ങൾ നടത്തിയത്. സഹപ്രവ‍ർത്തകർക്കിടയിൽ ശ്രദ്ധനേടുകയായിരുന്നു ലക്ഷ്യം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനി കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയാണിത്.

error: Content is protected !!