ചന്ദനക്കടത്ത്: വയനാട്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വയനാട്ടിൽ ചന്ദനം കടത്താൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.  ഇവരിൽ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായത്.

error: Content is protected !!