കോഴിക്കോട് പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

പയ്യോളി കീഴൂർ മഹാശിവ ക്ഷേത്ര പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പിൽ വെച്ചാണ് സംഭവം.

ബാലുശ്ശേരി സ്വദേശി ഹരീന്ദ്രനാഥൻ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം ഇപ്പോൾ മിംസിൽ ആണ്. ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ചതിനെ തുടർന്ന് കണ്ണിന് ഗുരുതര പരിക്കുണ്ട്.

error: Content is protected !!