മലപ്പുറത്ത് എഎസ്ഐയുടെ ബൈക്ക് കത്തിച്ചു

മലപ്പുറം തിരൂര്‍ നിറമരുതൂരില്‍ എഎസ്ഐയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അബ്ദുള്‍ ഷുക്കൂറിന്‍റെ ബൈക്കാണ് കത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത് വരെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

error: Content is protected !!