യുവാവ്‌ കൊല്ലപ്പെട്ട നിലയിൽ

താനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുൻ വശത്തെ വരാന്തയിലാണ്‌ സവാദ്‌ ഉറങ്ങാൻ കിടന്നത്‌. പുലർച്ച രണ്ടോടെയാണ് ചോരയിൽ കുളിച്ച നിലയിൽ സവാദിനെ കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യ: സൗജത്ത് . മക്കൾ: സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി. തിരൂർ ഡിവൈഎസ്പി ബിജുഭാസ്കർ, താനൂർ സിഐ എംഐ ഷാജി എന്നിവർ സംഭവസ്ഥലം പരിശോധിച്ചു.

error: Content is protected !!