എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

എട്ടു വയസുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ബയോഡൈവേഴ്‌സിറ്റി പാർക്കിന് സമീപമാണ് മൃതദേഹം കണ്ടത്. രാവിലെ 7.30 ഓടെ നാട്ടുകാരാണ് ബാഗ് കണ്ടത്.

വിവരം അറിയിച്ചതോടെ പൊലീസെത്തി ബാഗ് പരിശോധിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

error: Content is protected !!