വായ്പ തിരിച്ചടക്കാനായില്ല: ബിസിനസ് പാർട്ണറെ കൊന്നു, പുറത്തറിയാതിരിക്കാന്‍ ഭാര്യയെയും കൊലപ്പെടുത്തി

ലുധിയാന: നാൽപത് ലക്ഷത്തിന്റെ വായ്പ തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബിസിനസ് പാർട്ണറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഭാര്യയെും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്കരൺ സിം​ഗ് എന്ന വ്യക്തിയിൽ നിന്നും നാൽപത് ലക്ഷം രൂപയാണ് കർണേൽ സിം​ഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാൾ പണം നൽകാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം.

ഒക്ടോബർ‌ 14 നാണ് പണം ആവശ്യപ്പെട്ട് ജസ്കരൺ സിം​ഗ് കർണേൽ സിം​ഗിന്റെ വീട്ടിലെത്തിയത്. കർണേലും ഭാര്യ ​ഗുർമേഹർ കൗറും ചേർന്നാണ് ജ്സകറിനെ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ജസ്കരണിന്റെ ശരീരം ഇവർ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാ​ഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു. ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നിന്നാണ് ജസ്കരണിന്റെ ശരീരഭാ​ഗങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു.

പൊലീസ് പിടിച്ചാൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യ ​ഗുർ‌മേഹറിനോട് കർണേൽ സിം​ഗ് പറഞ്ഞിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ ഭാര്യ എതിർത്തതിന് തുടർന്ന് ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ ഇയാൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കർണേലിന്റെ ലക്ഷ്യം. മോഷ്ടാക്കളാണ് ഭാര്യയെ കൊന്ന് തന്നെ മുറിവേൽപ്പിച്ചത് എന്നായിരുന്നു കർണേൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് ഉദ്യോ​ഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് രണ്ട് കൊലപാതകങ്ങളും താൻ നടത്തിയതാണെന്ന് കർണേൽ സമ്മതിച്ചു. കർണേൽ സിം​ഗ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

error: Content is protected !!